കൂട്ടിയ ട്രെയിന്‍ യാത്രാ നിരക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പാസഞ്ചര്‍ ട്രെയിനിലെ യാത്രാ നിരക്കുകള്‍ മുതല്‍ എക്സ്പ്രസ് ട്രെയിന്‍ എസി ഫസ്റ്റ് ക്ലാസ് നിരക്കുകള്‍ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. കിലോമീറ്ററിന് രണ്ടുമുതല്‍ പത്ത് പൈസ വരെയാണ് വര്‍ധന.
അതേസമയം മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത്, തിങ്കളാഴ്ചയ്ക്ക് ശേഷം യാത്ര ചെയ്യുന്നവര്‍ അധിക ചാര്‍ജ്ജ് നല്‍കേണ്ടിവരും. സ്റ്റേഷനുകളിലെ ബുക്കിംഗ് കൌണ്ടറുകളില്‍ ഈ പണം അടയ്ക്കാം. അല്ലെങ്കില്‍ ട്രെയിനില്‍ ടിടിഇയുടെ കൈവശവും നല്‍കാവുന്നതാണ്.