വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ കടത്തിന്റെ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുകയാണ്. ഗത്യന്തരമില്ലാതെ കിംഗ്ഫിഷര്‍ വില്‍ക്കാന്‍ തന്നെ മല്യ തീരുമാനിച്ചിരിക്കുകയാണ്. വിദേശ വിമാനക്കമ്പനിയുടെ കൈകളിലേക്കാണ് കിംഗ്ഫിഷര്‍ എത്തിച്ചേരുക എന്നാല്‍ സൂചന. ബ്രിട്ടീഷ് എയര്‍വേസ് ഉടമസ്ഥരായ ഇന്റര്‍നാഷണല്‍ എയര്‍ ലൈന്‍സ് ഗ്രൂപ്, യു എ ഇയില്‍ നിന്നുള്ള എത്തിഹാദ് എന്നീ കമ്പനികള്‍ ഇതിനായി രംഗത്തെത്തിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ കിംഗ്ഫിഷറിന്റെ 58 ശതമാനം ഓഹരികളാണ് വിജയ് മല്യയുടെ നിയന്ത്രണത്തിലുള്ളത്. വിദേശ കമ്പനികള്‍ക്ക് കിംഗ്ഫിഷറില്‍ നിക്ഷേപം നടത്തണമെങ്കില്‍ വിദേശ നിക്ഷേപം സംബന്ധിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാടാണ് ഉണ്ടായിരിക്കുന്നതെന്നും അതിനാല്‍ വിദേശവിമാന കമ്പനികള്‍ നിക്ഷേപത്തിന് ഒരുങ്ങിയിട്ടുണ്ടെന്നും മല്യ പ്രമുഖ ദിനപത്രത്തോട് വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ കിംഗ്ഫിഷറിന് ആകെയുള്ള കടം 6,300 കോടി രൂപയാണ്.