സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് തിരിച്ചുവരാന്‍ ഒരുങ്ങുന്നു. സര്‍വീസ് പുനരാരംഭിക്കുന്നതിനായി ഒരു വിദേശ നിക്ഷേപകനുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ചെയര്‍മാന്‍ വിജയ് മല്യ അറിയിച്ചു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഒരു വര്‍ഷമായി പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. നേരത്തെ പല നിക്ഷേപകരുമായും കിംഗ്ഫിഷര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അവയൊന്നും കമ്പനിക്ക് ഗുണമായില്ലായിരുന്നു.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് തിരിച്ചെത്തുമോ എന്നതിന് മൂന്നു മാസത്തിനുള്ളില്‍ ചര്‍ച്ചകള്‍ക്ക് ഒരു രൂപമാകുമെന്ന് വിജയ് മല്യ കമ്പനിയുടെ പൊതുയോഗത്തില്‍ പറഞ്ഞു. 14 മാസമായി ശമ്പളം മുടങ്ങിക്കിടക്കുന്നതിനാല്‍ കമ്പനിയിലെ ജീവനക്കാര്‍ ബുധനാഴ്ച നിരാഹാരസമരം തുടങ്ങുകയാണ്.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ആരുമായാണ് ചര്‍ച്ച നടത്തുന്നതെന്ന് വ്യക്തമാക്കാന്‍ വിജയ് മല്യ തയ്യാറായിട്ടില്ല.