കാര്‍ഗിലില്‍ എയര്‍ടെല്‍ മൊബൈല്‍ സര്‍വീസ്

Webdunia
വ്യാഴം, 7 ഫെബ്രുവരി 2013 (12:31 IST)
PRO
അതിര്‍ത്തി മേഖലകളിലൊന്നായ കാര്‍ഗിലില്‍ എയര്‍ടെല്‍ മൊബൈല്‍ സര്‍വീസ് ആരംഭിച്ചു.

കടുത്ത തണുപ്പില്‍ കാര്‍ഗില്‍ ജില്ല സാധാരണ ആറുമാസത്തേക്കു രാജ്യത്ത് ഒറ്റപ്പെട്ട മേഖലകളിലൊന്നായി മാറുന്നതാണ് അതിനാല്‍ കടുത്ത തണുപ്പിലും സേവനം ലഭ്യമാക്കുന്ന വിധത്തിലുള്ള സാങ്കേതിക സംവിധാനമാണ് എയര്‍ടെല്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.

പ്രദേശവാസികള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഒന്നുപോലെ പ്രയോജനപ്പെടുന്നതാണ് എയര്‍ടെലിന്റെ സേവനമെന്നു ഭാരതി എയര്‍ടെല്‍ ഡയറക്ടര്‍ ഫോര്‍ നെറ്റ്‌വര്‍ക്ക് സര്‍വീസസ് ഗ്രൂപ്പ് ജഗ്ബീര്‍സിംഗ് പറഞ്ഞു.