കാനറ ബാങ്ക് പലിശനിരക്ക് പുതുക്കി

Webdunia
ഞായര്‍, 15 മെയ് 2011 (10:53 IST)
ബാംഗ്ലൂര്‍: കാനറ ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് പുതുക്കി. 555 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 9.25% ആണ് പലിശനിരക്ക്. മുതിര്‍ന്ന പൌരന്മാര്‍ക്ക് ഇത് 9.75% ആകും.

ഒരു വര്‍ഷത്തെ നിക്ഷേപത്തിനു മുതിര്‍ന്ന പൌരന്മാര്‍ക്ക് 9.6 ശതമാനമാണ് പലിശ. മറ്റുള്ളവര്‍ക്ക് 9.10 ശതമാനവും പലിശ ലഭിക്കും.

തിങ്കളാഴ്ച മുതലാണു പലിശനിരക്ക് പുതുക്കിയത് പ്രാബല്യത്തില്‍ വരിക.