ഓഡി ക്യൂ-5 ഇന്ത്യന്‍ വിപണിയിലെത്തി

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2011 (17:53 IST)
PRO
PRO
ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി പുതിയ സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വെഹിക്കിള്‍(എസ്‌ യു വി) ക്യൂ-5 ഇന്ത്യയില്‍ അവതരിപ്പിച്ചു. 3,905,000 രൂപയാണ് മഹാരാഷ്ട്രയിലെ എക്സ്ഷോറൂം വില.

ഇപ്പോള്‍ ബുക്ക്‌ ചെയ്യുന്നവര്‍ക്ക്‌ ഏപ്രില്‍ മുതല്‍ വാഹനം ലഭ്യമായി തുടങ്ങുമെന്ന് ഓഡി ഇന്ത്യ തലവന്‍ മൈക്കല്‍ സ്‌പെര്‍ക്കെ പറഞ്ഞു. 2010ല്‍ 3003 കാറുകളാണ്‌ ഓഡി ഇന്ത്യയില്‍ വിറ്റത്‌. വില്‍പനയില്‍ 81 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക്‌ കഴിഞ്ഞുവെന്നും സ്‌പെര്‍ക്കെ പറഞ്ഞു.

ഇന്ത്യയിലെമ്പാടും പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഓഡി. നിലവില്‍ ഓഡി എ4, എ6, എ8, ക്യൂ-5, ക്യൂ-7, ഓഡി ടിടി, സൂപ്പര്‍ സ്‌പോര്‍ട്‌സ്‌ കാര്‍ വിഭാഗത്തില്‍പ്പെട്ട ഓഡി ആര്‍8, ഓഡി ആര്‍8 സ്‌പൈഡര്‍ എന്നിവയും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്‌. ഇതില്‍ ഓഡി ആര്‍8 സ്‌പൈഡര്‍ കഴിഞ്ഞ ആഴ്‌ചയാണ്‌ ഇന്ത്യയില്‍ പുറത്തിറക്കിയത്.