ഐസ്ക്രിം സാന്‍ഡ്വിച്ച്, ജെല്ലി ബീനും കഴിഞ്ഞു ഇനി കിറ്റ് കാറ്റ് ആന്‍ഡ്രോയിഡ്

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2013 (14:06 IST)
PRO
ഐസ്ക്രീം സാന്‍ഡ്‌വിച്ച്, എക്ലയര്‍, ജിഞ്ചര്‍ ബ്രെഡ്.. ഇവയൊക്കെ നാവില്‍ വെള്ളമൂറിക്കുന്ന ഭക്ഷണസാധനങ്ങള്‍ക്കൊപ്പം ഗൂഗിളിന്റെ ജനപ്രിയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളുമാണെന്ന് എല്ലാവര്‍ക്കുമറിയാം.

എന്നാല്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷനായ 4.4 എത്തുമ്പോള്‍ എന്തായിരിക്കും പേര്. ഗൂഗിളിന്റെ അടുത്ത ആന്‍ഡ്രോയ്ഡ് വേര്‍ഷന്റെ പേര് കിറ്റ് കാറ്റ് എന്നായിരിക്കുമെന്ന് സൂചന.

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഡിവിഷന്‍ മേധാവി സുന്ദര്‍ പിചായ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കീ ലൈം പീ എന്നായിരിക്കും അടുത്ത ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേരെന്ന് ആദ്യം പ്രചരിച്ചിരുന്നു. ഈ സംശയമാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.

കിറ്റ് കാറ്റ് ചോക്ലേറ്റ് രൂപത്തില്‍ ആന്‍ഡ്രോയ്ഡ് റോബോട്ടിന്‍റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. പേരുപയോഗിക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.ചോക്ലേറ്റ് നിര്‍മാതാക്കളായ നെസ്ലെയുമായി കരാര്‍ ഉണ്ടാക്കിയാണ് ഗൂഗിള്‍ കിറ്റ് കാറ്റ് എന്ന പേര് തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഉപയോഗിക്കുന്നത്.

പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രചാരണത്തിനായി നെസ്ലെ അഞ്ച് കോടി ആന്‍ഡ്രോയ്ഡ് റോബോട്ട് മാതൃകയിലുള്ള കിറ്റ് കാറ്റ് ചോക്ലേറ്റുകള്‍ വിപണിയില്‍ ഇറക്കാനും ഉദ്ദേശിക്കുന്നുണ്ട്.

മറ്റൊരു പ്രത്യേകത ഗൂഗിള്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ പുറത്തിറക്കുന്നത് ആക്ഷരമാല ക്രമത്തിലാണ്. കപ് കേക്ക്, ഡോനട്ട്, എക്ലയര്‍, ഫ്രോയോ, ജിഞ്ചര്‍ ബ്രഡ്, ഹണി കോംബ്, ഐസ്ക്രിം സാന്‍ഡ്വിച്ച്, ജെല്ലി ബീന്‍ എന്നിവയായിരുന്നു മുന്‍ വേര്‍ഷനുകള്‍.