കംപ്യൂട്ടര്‍ സര്‍വീസ് കമ്പനി ഐബിഎം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ മാനേജിംഗ് ഡയറക്ടറായി വനിത നാരായണിനെ നിയമിച്ചു. ഷങ്കര്‍ അന്നസ്വാമിയില്നിന്നാണു വനിത ഈ സ്ഥാനം ഏറ്റെടുക്കുന്നത്.
ഐബിഎമ്മിന്റെ ആഗോള ബിസിനസ് സര്‍വീസ് മാനെജിങ് പാര്‍ട്ണറായി തുടരുകയായിരുന്നു വനിത. ഐബിഎമ്മിന്റെ ഇന്ത്യ, ദക്ഷണേഷ്യയിലെ സെയില്‍സ്, മാര്‍ക്കറ്റിങ്, സര്‍വീസ് എന്നിവയുടെ ചുമതലയായിരിക്കും ഇനി.
ഐബിഎമ്മിന്റെ ഇന്ത്യയിലെ വാര്‍ഷിക വരുമാനം 300 കോടി ഡോളറാണ്.