ഏലത്തിലും കൃത്രിമനിറം കലര്‍ത്തുന്നു!

Webdunia
ചൊവ്വ, 5 നവം‌ബര്‍ 2013 (17:46 IST)
PRO
ഏലം സംസ്‌ക്കരണത്തില്‍ കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നതായുള്ള ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ സ്‌പൈസസ് ബോര്‍ഡിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കെ സി ബാബു.

കൂടുതല്‍ വില ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ വ്യാപാര താല്‍പര്യത്തിന് വിരുദ്ധവും ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരവുമാണ്.

ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.