എല്‍‌എന്‍‌ജി വൈശ്യബാങ്കിന് 46 കോടി ലാഭം

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2007 (10:31 IST)
സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ വന്‍ പുരോഗതി നേടിയ എല്‍.എന്‍.ജി വൈശ്യാ ബാങ്ക്‌ 2007-08 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 45.99 കോടി രൂപ അറ്റാദായം കൈവരിച്ചു.

അതേ സമയം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആദ്യ അര്‍ദ്ധ വാര്‍ഷികത്തില്‍ ബാങ്കിന്‍റെ നികുതിക്കു ശേഷമുള്ള മൊത്ത ലാഭം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ 59.19 കോടി രൂപയില്‍ നിന്ന് 26.91 ശതമാനം വര്‍ദ്ധിച്ച് 71.30 കോടി രൂപയായി ഉയര്‍ന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറു മാസ കാലയളവില്‍ ബാങ്ക് 13 പുതിയ ബ്രാഞ്ചുകളും 61 പുതിയ എ.ടി.എം കൌണ്ടറുകളും ആരംഭിച്ചു.

ഇതോടെ ബാങ്കിന് രാജ്യത്തൊട്ടാകെയുള്ള ശാഖകള്‍ 406 ആയി. ഇതോടൊപ്പം ബാങ്കിന്‍റെ എക്സ്റ്റന്‍ഷന്‍ കൌണ്ടറുകളുടെ എണ്ണം 40 ആയി ഉയര്‍ന്നു. എ.ടി.എം കൌണ്ടറുകള്‍ 199 ആയി ഉയര്‍ന്നു.