എല്‍ഐസി 1,75,000 കോടി രൂപ നിക്ഷേപിക്കും

ഞായര്‍, 12 ജൂലൈ 2009 (11:21 IST)
പൊതുമേഖല ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നടപ്പ് വര്‍ഷം 1,75,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇതില്‍ 50,000 കോടി രൂപയുടെ നിക്ഷേപം ഓഹരികളില്‍ മാത്രമായിരിക്കും. എല്‍ഐസി ചെയര്‍മാന്‍ ടിഎസ് വിജയന്‍ ആണ് ഇക്കാര്യമറിയിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,65,000 കോടി രൂപയുടെ നിക്ഷേപമാണ് എല്‍ഐസി നടത്തിയത്. ഇതില്‍ 40,000 കോടി രൂപ ഓഹരികളിലുള്ള നിക്ഷേപമായിരുന്നു. ഈ വര്‍ഷം ജൂണ്‍ 30 വരെ എല്‍ഐസി 8,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. 61 ശതമാനമാണ് സ്ഥാപനത്തിന്‍റെ വിപണി പങ്കാളിത്തം.

കമ്പനിയുടെ പുതിയ പ്രീമിയം ശേഖരണത്തിലും 20 ശതമാനത്തോളം വര്‍ദ്ധയുണ്ടായതായി വിജയന്‍ അറിയിച്ചു. എല്‍ഐസിയുടെ ലിസ്റ്റിംഗ് പ്ലാനിനെക്കുറിച്ചുള്ള ചോദ്യത്തിന് എല്‍ഐസി ഒരു കമ്പനിയല്ലെന്നും ഒരു കോര്‍പറേഷനാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക