എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആസ്ഥാനം കൊച്ചിയില്‍

Webdunia
ഞായര്‍, 27 ഫെബ്രുവരി 2011 (13:33 IST)
PRO
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ആസ്ഥാനം ഞായറാഴ്ച കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങി. ബി ടി എച്ചിന് സമീപം ദര്‍ബാര്‍ ഹാള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ ഗുണകരമായിരിക്കും. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ പഴയ ഓഫീസ് നവീകരിച്ചാണ് ആസ്ഥാനമന്ദിരം തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യാ എക്‌സ്​പ്രസിന്റെ എല്ലാ പ്രധാന പ്രവര്‍ത്തനങ്ങളും ഇനി കൊച്ചി കേന്ദ്രീകരിച്ചായിരിക്കും നടക്കുക. എന്നാല്‍ എന്‍ജിനീയറിംഗ് വിഭാഗം മാത്രം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കും.

ഇതിന് മുമ്പ് മുംബൈയിലായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത്. ഗള്‍ഫ് മലയാളികളുടെ സൌകര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി വ്യക്തമാക്കിയിരുന്നു.