വിവിധ കേന്ദ്രമന്ത്രാലയങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യക്ക് കിട്ടാനുള്ളത് 574 കോടി രൂപ. കേന്ദ്രവ്യോമയാന മന്ത്രി അജിത് സിംഗ് രാജ്യസഭയില്‍ അറിയിച്ചതാണ് ഇത്. എയര്‍ ഇന്ത്യ പ്രതിദിനം 10 കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 15 വരെയുള്ള കണക്കനുസരിച്ച് വിവിധ കേന്ദ്രമന്ത്രാലയങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യക്ക് 574.67 കോടി രൂപയാണ് കിട്ടാനുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് 200.40 കോടി രൂപയാണ് കിട്ടാനുള്ളത്. പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് 13.56 കോടി രൂപയും വിദേശകാര്യ മന്ത്രാലത്തില്‍ നിന്ന് 71. 64 കോടി രൂപയും എയര്‍ ഇന്ത്യക്ക് കിട്ടാനുണ്ട്. മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് 77.85 കോടി രൂപയാണ് കിട്ടാനുള്ളത്.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് എയര്‍ ഇന്ത്യക്ക് 212 കോടി രൂപയും പ്രതിരോധമന്ത്രാലത്തില്‍ നിന്ന് 114.35 കോടി രൂപയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് 112. 98 കോടി രൂപയും ലഭിച്ചെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
മംഗലാപുരത്ത് 2010 മേയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് തകര്‍ന്നുവീണതുമായി ബന്ധപ്പെട്ട 121 കേസുകള്‍ ഒത്തുതീര്‍പ്പായെന്നും കേന്ദ്രവ്യോമയാന മന്ത്രി പറഞ്ഞു.