രാജ്യത്തെ ഭവന നിര്‍മ്മാണ മേഖലയില്‍ വായ്പ നല്‍കുന്ന പ്രധാന സ്വകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ ഹൌസിംഗ് ഡവലപ്‌മെന്‍റ് ഫൈനാന്‍സ് കോര്‍പ്പറേഷന്‍ എന്ന എച്ച്.ഡി.എഫ്.സി 2007-08 സാമ്പത്തിക വര്‍ഷത്തില്‍ 2,712.19 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.
എച്ച്.ഡി.എഫ്.സി വൈസ് ചെയര്‍മാന്‍ കേകി മിസ്ത്രി വെളിപ്പെടുത്തിയതാണിത്. അതേ സമയം 2006-07 ല്‍ കമ്പനിയുടെ അറ്റാദായം 1,741 കോടി രൂപയായിരുന്നു. ഈയിനത്തില്‍ കമ്പനി നേടിയത് 54.74 ശതമാനം വര്‍ദ്ധനയാണ്.
ലാഭത്തിനൊപ്പം കമ്പനിയുടെ വരുമാനം 2006-07 ല്‍ 5,458.98 കോടി രൂപയായിരുന്നത് 2007-08 ല്‍ 80.36.42 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്.
ഇക്കൊല്ലം ഉയര്‍ന്ന ലാഭം കൈവരിച്ചതോടെ കമ്പനി ഡയറക്‍ടര്‍ ബോര്‍ഡ് ഓഹരി ഒന്നിന് 25 രൂപാ നിരക്കില്‍ ലാഭവിഹിതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ഇക്കാലയളവില്‍ കമ്പനി നല്‍കിയ വായ്പയില്‍ 28 ശതമാനം വര്‍ദ്ധന കൈവരിക്കാന്‍ കഴിഞ്ഞതായും കേകി മിസ്ത്രി കൂട്ടിച്ചേര്‍ത്തു.