എം‌എന്‍‌സി: ഒന്നാമന്‍ മാരുതി സുസുക്കി

തിങ്കള്‍, 21 ഫെബ്രുവരി 2011 (13:42 IST)
PRO
PRO
ഇന്ത്യയില്‍ മള്‍ട്ടി നാഷണല്‍ കമ്പനി എന്ന പേര് അധികവും കേട്ടിരുന്നത് ഹിന്ദുസ്താന്‍, കൊക്കകോള, പെപ്സി തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ എല്ലാം മാറിയെന്നാണ് പുതിയ വിറ്റുവരവ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ കണക്കുകളനുസരിച്ച് മാരുതി സുസുക്കിയാണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ മള്‍ട്ടി നാഷണല്‍ കമ്പനി.

മാരുതിക്ക് പിന്നില്‍ നോക്കിയയാണ് ഇടം പിടിച്ചിരിക്കുന്നത്. 30, 000 കോടി രൂപയ്ക്ക് അടുത്താണ് മാരുതിയുടെ വാര്‍ഷിക വില്‍പ്പന. നോക്കിയയുടെ വാര്‍ഷിക വില്‍പ്പന 23,000 കോടി രൂപയോളം വരും.

വോഡാഫോണാണ് നോക്കിയക്ക് പിന്നില്‍ മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഒരു വര്‍ഷം 22,000 രൂപയുടെ വില്‍പ്പനയാണ് വോഡാഫോണിനുള്ളത്.

വെബ്ദുനിയ വായിക്കുക