പാചകവാതക ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഏജന്‍സിയെ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇന്നു മുതല്‍ നിലവില്‍ വരും. തനിക്കിഷ്ടമുള്ള ഏജന്‍സിയെയോ തിരഞ്ഞെടുക്കാന്‍ തല്‍ക്കാലം ഉപയോക്താവിന് കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമാണ് സൗകര്യമുള്ളത്.
പിന്നീട് മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. എണ്ണക്കമ്പനിയുടെ വെബ്സൈറ്റില്‍ പ്രവേശിച്ച് ഇത് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.അഞ്ചു കിലോ സിലിണ്ടര്‍ പെട്രോള്‍ പന്പുകളില്‍നിന്ന് വിതരണം ചെയ്യുന്ന പദ്ധതിയും ഇന്ന് നിലവില്‍ വരും.
മുംബയ്, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ എണ്ണക്കമ്പനികള്‍ നേരിട്ടു നടത്തുന്ന പമ്പുകളില്‍ മാത്രമാണ് തല്‍ക്കാലം ഈ സംവിധാനമുള്ളത്. ഇത് രാജ്യത്താകമനം കഷ്ടിച്ച് നൂറില്‍ താഴെയേ വരുകയുള്ളു. അഞ്ചു കിലോ സിലിണ്ടറിന് സബ്സിഡിയുണ്ടാവില്ല.