ഇരുമ്പുരുക്കു വ്യാപാരികള്‍ പണിമുടക്കും

Webdunia
ശനി, 29 സെപ്‌റ്റംബര്‍ 2012 (10:52 IST)
PRO
ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരേയും വ്യാപാരികള്‍ തമ്മിലുള്ള ഇടപാടുകളില്‍ ചരക്കുനീക്കത്തിന്‌ ബില്ലിനോടൊപ്പം ഡെലിവറി നോട്ടുകൂടി വേണമെന്ന വാണിജ്യനികുതി വകുപ്പിന്റെ പുതിയ നിര്‍ദേശത്തിനെതിരേയും കേരളത്തിലെ ഇരുമ്പുരുക്കു വ്യാപാരികള്‍ ഒക്‌ടോബര്‍ മൂന്നിന്‌ വ്യാപാരസ്‌ഥാപനങ്ങള്‍ അടച്ച്‌ പണിമുടക്കുമെന്ന്‌ കേരള സ്‌റ്റീല്‍ ട്രേഡേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ഡെലിവറി നോട്ട്‌ ഉല്‍പാദകര്‍ തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ക്ക്‌ മാത്രമായി പരിമിതപ്പെടുത്തണമെന്ന്‌ സംഘടന പ്രസിഡന്റ്‌ സയ്യദ്‌ മസൂദും ജനറല്‍ സെക്രട്ടറി കെ എം മുഹമ്മദ്‌ സഗീറും പറഞ്ഞു.