ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടി, പണിമുടക്ക് തുടങ്ങുന്നു

Webdunia
വ്യാഴം, 28 മാര്‍ച്ച് 2013 (10:49 IST)
PTI
ബസും ലോറിയും അടക്കമുള്ള വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ ഓടില്ല. ഇന്‍‌ഷുറന്‍സ് പ്രീമിയം വര്‍ദ്ധനയില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്ക്. ബസ്, ലോറി, കണ്ടെയ്‌നര്‍ ലോറി, ടിപ്പര്‍, മിനി ലോറികള്‍, മറ്റു ചരക്കുവാഹനങ്ങള്‍ എന്നിവയാണ് പണിമുടക്കുന്നത്.

105 ശതമാനം വര്‍ദ്ധനവാണ് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കില്‍ ഉണ്ടായിരിക്കുന്നത്. ഇത് താങ്ങാനാകാത്തതാണെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

സ്റ്റേജ് കാര്യേജ് ബസുകളുടെ പ്രീമിയം 30000 രൂപയില്‍ നിന്ന് 48000 രൂപയാക്കി. 10 ടണ്‍ വരെ ലോഡ് കയറ്റാവുന്ന ലോറികളുടെ പ്രീമിയം 14206 രൂപയില്‍ നിന്ന് 29794 രൂപയായി ഉയര്‍ത്തി.

സ്വകാര്യ ഇന്‍‌ഷുറന്‍സ് കമ്പനികള്‍ക്കു ലാഭം കൊയ്യുന്നതിനാണ് ഇങ്ങനെയൊരു നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിക്കുന്നു.