ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വര്‍ധന

Webdunia
ചൊവ്വ, 15 ഏപ്രില്‍ 2014 (15:18 IST)
PTI
PTI
ഇന്‍ഫോസിസിന്റെ ലാഭത്തില്‍ 25 ശതമാനം വര്‍ധനവ്. ഇന്‍ഫോസിസിന്റെ നാലാം പാദലാഭ ഫലം പുറത്തുവിട്ടതിലാണ് ലഭത്തില്‍ വര്‍ധനവുണ്ടായതായി പറയുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദ കണക്കുകള്‍ പ്രകാരം 2,992 കോടി രൂപയാണ് ലാഭമായി പറയുന്നത്.കഴിഞ്ഞ വര്‍ഷമിത് 2,394 കോടി രൂപയായിരുന്നു.

കമ്പനിയുടെ വരുമാനത്തില്‍ 23.2 ശതമാനമായ് വര്‍ധിച്ചതായാണ് നാലാപാദക്ക് ഫലം പറയുന്നത്. 12,875 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 10,454 കോടിയായിരുന്നു.