ഇന്ത്യയും പാക്കും മുട്ടുന്നു; മാമ്പഴ വിപണിയില്‍

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2011 (11:04 IST)
അമേരിക്കന്‍ പഴ വിപണിയില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു. ഇതുവരെ ഇന്ത്യയിലെ പ്രശസ്ത മാമ്പഴമായ അല്‍‌ഫോണ്‍‌സോയാണ് അമേരിക്കന്‍ നന്നായി വിറ്റുപോയ്ക്കൊണ്ടിരുന്നത്. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ചൌന്‍സ മാമ്പഴം എത്തിയതോടെ അമേരിക്കന്‍ മാമ്പഴ വിപണി ചൂടുപിടിച്ചിരിക്കുകയാണ്.

അമേരിക്കയിലെ മാമ്പഴ വിപണിയില്‍ ഇന്ത്യയില്‍ നിന്നു‍ള്ള അല്‍ഫോണ്‍സോ മാമ്പഴത്തിന് ഇപ്പോള്‍ തന്നെ പ്രിയം ഉണ്ട്. അതിനിടയിലാണ് ചൌന്‍‌സ എത്തിയിരിക്കുന്നത്. ആ മാമ്പഴത്തിന്റെ ആദ്യത്തെ ഷിപ്പ്‌മെന്റ് ഇക്കഴിഞ്ഞ ആഴ്ച അമേരിക്കയില്‍ എത്തി. മാമ്പഴ മത്സരത്തില്‍ അല്‍‌ഫോണ്‍സോയാണോ ചൌന്‍‌സയാണോ വിജയിക്കുക എന്ന് കണ്ടറിയണം.