ഇന്ത്യന്‍ വിപണിയില്‍ രണ്ടു ബജറ്റ് ഫോണുകളുമായി പാനസോണിക്

Webdunia
ശനി, 18 ജൂണ്‍ 2016 (09:39 IST)
പാനസോണിക് ഇന്ത്യന്‍ വിപണിയില്‍ രണ്ടു ബജറ്റ് ഫോണുകൾ കൂടി അവതരിപ്പിച്ചു. ടി30, ടി44 എന്നിവയാണ് പുതിയ മോഡലുകള്‍. ആൻഡ്രോയ്ഡ് ലോലിപോപ്പ് ഒ എസിലാണ് ടി30 പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ടി44 ആൻഡ്രോയ്ഡ് മാഷ്മലോ ഒഎസാണ് ഉപയോഗിച്ചിരിക്കുന്നത്. 
 
നാല് ഇഞ്ച് ഡിസ്പ്ലേ, 5 മെഗാപിക്സല്‍ പിന്‍ കാമറ 2 മെഗാപിക്സല്‍ മുന്‍ കാമറ എന്നിവയാണ് രണ്ട് ഫോണിലുമുള്ളത്.  കൂടാതെ1.3 ജിഗാഹെർട്‌സ് ക്വാഡ്‌കോർ പ്രൊസെസ്സർ ഫോണുകൾക്കു കരുത്തു പകരുന്നു. ടി30 ഫോണിന് 512 എംബി റാമും 4ജിബി ഇന്റേണൽ മെമ്മറിയും 1400എം എ എച്ച് ബാറ്ററിയുമാണ് ഉള്ളത്.
 
എന്നാല്‍ ടി 44 ഫോണില്‍ 1 ജിബി റാമും 8 ജിബി ഇന്റേണൽ മെമ്മറിയും 2400 എം എ എച്ച് ബാറ്ററിയുമുണ്ട്. യഥാക്രമം 3290, 4290 എന്നീ വിലകളിൽ ഫോണുകള്‍ ലഭ്യമാണ്‍. കൂടാതെ 299 രൂപ വിലയുള്ള സ്‌ക്രീൻഗാർഡും ഫോണുകൾക്കൊപ്പം സൗജന്യമായി ലഭിക്കും. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article