സൗജന്യ കോളുകള്‍ ലഭ്യമാകുന്ന പുതിയ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കാന്‍ ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നു. റിലയന്‍സ് ജിയോയോട് മത്സരിക്കാനാണ് രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ച് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്.
2000 രൂപയ്ക്കടുത്ത് മാത്രം വില വരുന്ന ഫോണുകള്‍ ഒക്ടോബറിലായിരിക്കും പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. മൈക്രോമാക്സ് , ലാവ എന്നീ കമ്പനികളായിരിക്കും ഫോണുകള്‍ നിര്‍മിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണിലേയ്ക്ക് തിരിയുന്നത്.