ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന ബാച്ചിലര്‍ യുവാക്കള്‍ക്ക് ഈ ചൂടുകാലത്ത് ഏറ്റവും പണികിട്ടുന്നത് വസ്ത്രങ്ങള്‍ കഴുകുന്നതിലാണ്. ഏതായാലും മടിയന്മാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ഇനി ഷര്‍ട്ട് ഊരുന്നത് നൂറുദിവസം കഴിഞ്ഞായാലും കുഴപ്പമില്ല!.
കാരണം അലക്കുക മാത്രമല്ല ഈ ഷര്‍ട്ട് തേച്ച് ചുളിവുകള്‍ നിവര്‍ക്കേണ്ട ആവശ്യവുമില്ലെന്നാണ് ഈ അള്‍ട്രാമോഡണ്‍ ഷര്‍ട്ട് നിര്‍മ്മിച്ച കമ്പനിയുടെ അവകാശവാദം. അമേരിക്കന്‍ കമ്പനിയായ വൂള്‍ ആന്‍ഡ് പ്രിന്‍സ് എന്ന കമ്പനിയാണ് ഈ ഷര്‍ട്ട് നിര്‍മ്മിച്ചത്.
വിയര്‍ക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വിയര്‍പ്പ് വലിച്ചെടുത്ത് അന്തരീക്ഷത്തിലേക്ക് വിടാന്‍ ഈ ഷര്‍ട്ട് നിര്‍മ്മിച്ച തുണിയ്ക്ക് കഴിവുണ്ടെന്നും ഇവര്‍ പറയുന്നു. സാധാരണ കോട്ടണ്‍ ഷര്‍ട്ടിടുന്ന പോലെ തന്നെയാണ് ഈ ഷര്‍ട്ട് ഉപയോഗിക്കുമ്പോഴെന്നും ഉപയോഗിച്ചവര്‍ പറയുന്നു.