ആവശ്യക്കാര്‍ക്ക് ഉടന്‍ ലഭിക്കാന്‍ സാംസങ് ഇന്ത്യനാകുന്നു

Webdunia
വെള്ളി, 3 മെയ് 2013 (17:01 IST)
PRO
സാംസങ് അതിന്റെ ഗാലക്‌സി എസ് 4 ന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കുന്നു. നോയിഡ ഫാക്ടറിയില്‍ എസ് 4 ന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് സാംസങ് മൊബൈല്‍ ആന്‍ഡ് ഡിജിറ്റല്‍ ഇമേജിങിന്റെ ഇന്ത്യന്‍ മേധാവി വിനീറ്റ് തനേജ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.

ഗാലക്‌സ് എസ് 4 ന്റെ 16 ജിബിക്ക് 41,500 രൂപയ്ക്കാണ് ഇന്ത്യയില്‍ വില. ഇന്ത്യയില്‍ ആവശ്യക്കാര്‍ക്കെല്ലാം ഗാലക്‌സി എസ് 4 ഉടന്‍ നല്‍കാനാണ് ഗാലക്‌സ് എസ് 4 ഇവിടെ തന്നെ നിര്‍മിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ആദ്യ എട്ടു-കോര്‍ പ്രൊസസറുമായാണ് ഗാലക്‌സി എസ് 4 ന്റെ വരവ്. 2 ജിബി റാമും ആന്‍ഡ്രോയ്ഡ് 4.2.2 (ജെല്ലി ബീന്‍) പ്ലാറ്റ്‌ഫോമും.

ഇതിലെ മുഖ്യക്യാമറ 13 മെഗാപിക്‌സലാണ്. വീഡിയോ കോളിങിനുള്ള സെക്കന്‍ഡറി ക്യാമറ 2 മെഗാപിക്‌സലുമാണ്. ഡ്യുവല്‍ ഷോട്ട്, സിനിമ ഷോട്ട് പോലുള്ള പ്രത്യേക ക്യാമറ ഫീച്ചറുകളും എസ് 4 ലുണ്ട്. എഫ് എം റേഡിയോ ഇല്ല.

അഞ്ചിഞ്ച് ഫുള്‍ എച്ച് ഡി (1080 X 1920) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ് എസ് 4 ന്റേത്. തുടങ്ങിയ നിരവധി പ്രത്യേകതകള്‍ ഫോണിനുണ്ട്.