ആര്‍‌ബി‌ഐ ജീവനക്കാര്‍ പണിമുടക്കുന്നു

Webdunia
വെള്ളി, 20 ഫെബ്രുവരി 2009 (15:14 IST)
റിസര്‍വ് ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ നിരക്കില്‍ കുറവ് ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

പുതുക്കിയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആര്‍‌ബി‌ഐ ജീവനക്കാര്‍ ഇന്ന് കൂട്ടത്തോടെ ലീവെടുത്തു. തങ്ങളുടെ ആവശ്യങ്ങളോട് നിഷേധാത്മക സമീപനമാണ് സര്‍ക്കാരും ആര്‍‌ബി‌ഐയും സ്വീകരിക്കുന്നതെന്ന് അഖിലേന്ത്യ റിസര്‍വ് ബാങ്ക് എം‌പ്ലോയിസ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് അജിത് സുബേദാര്‍ പറഞ്ഞു.

കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ജീവനക്കാരുടെ പുതുക്കിയ പെന്‍ഷന്‍ പദ്ധതി പിന്‍‌വലിക്കുന്നതിനെക്കുറിച്ചാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിരമിച്ച ആര്‍‌ബി‌ഐ ജീവനക്കാരുടെ പെന്‍ഷന്‍ മറ്റ് സര്‍ക്കാര്‍ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് ആനുപാതികമായി കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുനുണ്ട്.

അതേസമയം, പണിമുടക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.