ടാറ്റ-എയര്‍ ഏഷ്യ ടിക്കറ്റ് നിരക്ക് ആയിരം രൂപ മുതല്‍. മുന്‍കൂര്‍ സീറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണു കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാക്കുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കായി നിശ്ചിത ശതമാനം സീറ്റുകളുണ്ടാകും.
ചെന്നൈ കേന്ദ്രമാക്കിയാവും എയര്‍ ഏഷ്യയുടെ കൂടുതല്‍ സര്‍വീസുകളും. കൂടാതെ കൊച്ചി, ബംഗളൂരു, കോല്‍ക്കത്ത, കോയമ്പത്തൂര്‍, നാഗ് പുര്‍, ഭുവനേശ്വര്‍ എന്നീ നഗരങ്ങളിലേക്കും സര്‍വീസ് നടത്തും. എന്നാല്‍ ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലേക്കു സര്‍വീസില്ല.
മലേഷ്യന്‍ ബജറ്റ് എയര്‍ലൈന്‍സ് എയര്‍ ഏഷ്യ, ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ സര്‍വീസ് ആരംഭിക്കുക.