ഒരു മള്‍ട്ടി-ലയേര്‍ഡ് ലുക്കാണ് ഐഒഎസ് 7 നുള്ളത്, ഒപ്പം അര്‍ധസുതാര്യമായ പാനലുകളും. മെയിന്‍ സ്‌ക്രീനിലെ ബാക്ക്ഗ്രൗണ്ട് ദൃശ്യങ്ങള്‍ ഫോണിന്റെ ചലനത്തിനൊപ്പം മാറും.
ഒരേ മുറിയില്‍ ആപ്പിള്‍ സര്‍വീസുപയോഗിക്കുന്നവര്‍ക്ക് വലിയ ഫയലുകള്‍ കൈമാറാന്‍ സഹായിക്കുന്ന 'എയര്‍ഡ്രോപ്പ്' ( AirDrop ) ഫീച്ചറും ഐഒഎസ് 7 ലുണ്ട്.
പ്രോസസര്‍- അടുത്ത പേജ്
ഐഫോണ്‍ 5എസില്‍ 64 ബിറ്റ് എ7 പ്രോസസറാണുള്ളത്. 64 ബിറ്റ് ചിപ്പുള്ള ആദ്യത്തെ സ്മാര്‍ട്ട് ഫോണാണിത്. കൂടാതെ എം7 കോ പ്രോസസറുമുണ്ട്.3ജി നെറ്റ്‌വര്‍ക്കില്‍ ഉപയോഗിച്ചാലും ഒരു ദിവസത്തിനടുത്ത് ബാറ്ററി ലൈഫ് ലഭിക്കും.
ക്യാമറ- അടുത്ത പേജ്
പിന്‍വശത്തുള്ള 8 എംപി ക്യാമറ നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്. രണ്ട് LEDകള്‍ സഹിതമുള്ള ഫ് ളാഷ്, മികച്ച കളര്‍ബാലന്‍സ് നല്‍കും. ഒരു സെക്കന്റില്‍ 10 ഫ്രേമുകള്‍ പകര്‍ത്താന്‍ കഴിയുന്ന കാമറ അതില്‍ ഏറ്റവും നിലവാരമുള്ള ചിത്രമാണ് ഗാലറിയിലേക്ക് നല്‍കുക. HD വീഡിയോ റെക്കോഡിംഗ് സൗകര്യവുമുണ്ട്. സാധാരണ വേഗത്തിലും സ്‌ലോമോഷനിലും വീഡിയോ പകര്‍ത്താമെന്നതും ക്യാമറയുടെ പ്രത്യേകതയാണ്.
ചിത്രങ്ങള്‍ക്ക് കടപ്പാട്- www.apple.com