ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (20:43 IST)
2016-2017 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് അഞ്ചാം തീയതി വരെ സമര്‍പ്പിക്കാമെന്നാണ് പുതിയ അറിയിപ്പ്.
 
ജൂലൈ 31 ആയിരുന്നു ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 
 
ഇന്‍റര്‍നെറ്റ് വഴി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനായി അവസാന ദിവസങ്ങളില്‍ ഉണ്ടായ തിരക്കുമൂലം വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടിരുന്നു. ഇതുമൂലം പലര്‍ക്കും സമയപരിധിക്കുള്ളില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
 
ഇതും സമയപരിധി നീട്ടാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍. 
Next Article