നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകുന്ന അല്‍മക്‌തൂം രാജ്യാന്തര വിമാനത്താവളത്തിലെ (ദുബായ് വേള്‍ഡ് സെന്‍ട്രല്‍) യാത്രാ ടെര്‍മിനല്‍ യാത്രക്കാര്‍ക്കു തുറന്നു കൊടുത്തതായി റിപ്പോര്‍ട്ട്.
ടെര്‍മിനലിന്റെ ഉദ്ഘാടനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം നിര്‍വഹിച്ചു. ശിലാഫലകം അനാച്ഛാദനം ചെയ്‌തായിരുന്നു ഉദ്ഘാടനം.
ഈ മാസം 31 മുതല്‍ ജസീറ എയര്‍വേയ്സ്, ഡിസംബര്‍ എട്ട് മുതല്‍ ഗള്‍ഫ് എയര്‍ എന്നിവയും ഇവിടെ നിന്നു യാത്രക്കാരെയും കൊണ്ട് പറക്കും. വൈകാതെ കൂടുതല്‍ ബജറ്റ് എയര്‍ലൈനുകള്‍ ഇവിടെ നിന്നു സര്‍വീസ് ആരംഭിക്കുമെന്നാണു സൂചന.
വിമാനത്താവളത്തിലെ സജ്ജീകരണങ്ങളില്‍ അദ്ദേഹം സന്തോഷവും സംതൃപ്‌തിയും പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ദേശീയ സാമ്പത്തിക വികസനത്തിനു വിമാനത്താവളം ഏറെ ഗുണം ചെയ്യുമെന്നു ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.