രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല.
ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ കാര്യമായ ഒരു തീരുമാനവും ഉണ്ടായില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ ഇനിയുമുണ്ടാകുമെന്നും വൈറ്റ് ഹൗസ് വ്യക്‌തമാക്കി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉണ്ടാകുക തുടങ്ങിയവയാണ് പ്രസിഡന്റിന്റെ മുന്നിലെ ലക്ഷ്യങ്ങളെന്ന് വൈറ്റ് ഹൗസ് പ്രസ്‌താവനയില്‍ പറയുന്നു.