ഇന്ത്യൻ ഐടി മേഖലയിലെ പ്രമുഖ സ്ഥാപനമായ വിപ്രോയുടെ വിപണിമൂല്യം മൂന്നുലക്ഷം കോടി രൂപ വിപണിമൂല്യം മറികടന്നു. ഇതോടെ രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഐടി കമ്പനിയായി വിപ്രോ മാറി.
വ്യാപാരം ആരംഭിച്ചയുടനെ വിപ്രോയുടെ ഓഹരി വില 550 രൂപയിലേയ്ക്ക് ഉയർന്നിരുന്നു. ഇതോടെയാണ് വിപണിമൂല്യം 3.01 ലക്ഷം കോടി രൂപയായത്. ടിസിഎസ്, ഇൻഫോസിസ് എന്നീ കമ്പനികളാണ് ഇതിനുമുമ്പ് മൂന്ന് ലക്ഷം കോടി വിപണിമൂല്യം പിന്നിട്ടിട്ടുള്ളത്.
14.05 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള റിലയൻസ് ഇൻഡസ്ട്രീസാണ് ഒന്നാമത്. ടിസിഎസിന്റെ മൂല്യം 11.58 ലക്ഷം കോടിയും എച്ച്ഡിഎഫ്‌സി ബാങ്കിന്റേത് 8.33 ലക്ഷം കോടിയുമാണ്. ഈ മൂന്ന് കമ്പനികളുമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.