ആഗോള വിപണി ചതിച്ചു, ഓഹരി വിപണിയില്‍ വീണ്ടും നഷ്ടക്കച്ചവടം

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (16:57 IST)
ആഗോള വിപണിയിലെ നഷ്ടം ആഭ്യന്തര സൂചികകളെയും ബാധിച്ചു. സെന്‍സെക്‌സ് 57.58 പോയന്റ് നഷ്ടത്തില്‍ 26846.53ലും നിഫ്റ്റി 11.90 പോയന്റ് താഴ്ന്ന് 8131.70ലുമാണ് ക്ലോസ് ചെയ്തത്.

1526 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1236 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

കോള്‍ ഇന്ത്യ, ലുപിന്‍, ഐടിസി, ബജാജ് ഓട്ടോ, ഭേല്‍ തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.