ആഴ്ചയുടെ അവസാന ദിനത്തിലും ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 44.93 പോയന്റ് ഇടിഞ്ഞ് 26768.49ലും നിഫ്റ്റി 15.95 പോയന്റ് താഴ്ന്ന് 8114.70ലും ക്ലോസ് ചെയ്തു.
1374 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1300 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. കോള്‍ ഇന്ത്യ നാല് ശതമാനം നേട്ടമുണ്ടാക്കി. ഗെയില്‍, എന്‍ടിപിസി, ഒഎന്‍ജിസി, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.