ഓഹരി വിപണിയില്‍ ഫ്ലാറ്റ് ക്ലോസിംഗ്. സെന്‍സെക്സ് 23 പോയിന്റും നിഫ്ടി നാലു പോയിന്റും ഇടിഞ്ഞു ക്ലോസ് ചെയ്തു.26813ലാണ് സെന്‍സെക്സിന്റെ ഇന്നത്തെ ക്ലോസിംഗ്. നിഫ്ടി 4.45 പോയിന്റ് ഇടിഞ്ഞ് 8130ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, വിഇഡിഎല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ എന്നീ സെന്‍സെക്സ് ഓഹരികള്‍ നഷ്ടം നേരിട്ടു. റിലയന്‍സ്, വിപ്രോ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവര്‍ നേട്ടമുണ്ടാക്കി.