ഓഹരിവിപണികളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടം. സെന്‍സെക്‌സ് 45 പോയിന്റ് കുറഞ്ഞ് 27,206 ലും നിഫ്റ്റി 11 പോയിന്റ് താഴ്ന്ന് 8,224 ലും വ്യാപാരം അവസാനിപ്പിച്ചു. മൊത്തവില സൂചിക കുറഞ്ഞതാണ് വിപണിയിലെ കനത്ത നഷ്ടം ഒഴിവാക്കാന്‍ വിപണിയെ സഹായിച്ചത്. കമ്പനികളുടെ പാദഫലങ്ങള്‍ മോശമായത് വിപണിയില്‍ പ്രതിഫലിച്ചു.