ഓഹരിവിപണിയില്‍ കുതിപ്പ്. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 161.63 പോയന്റ് നേട്ടത്തോടെ 28869.38ലെത്തി. നിഫ്റ്റി 41.80 പോയന്റുയര്‍ന്ന് 8756.20ലുമാണ് വ്യാപാരം നടക്കുന്നത്. മൂഡീസ് റേറ്റിങ് സ്റ്റേബിള്‍ ആയതാണ് ഓഹരിവിപണിയില്‍ കുതിപ്പ് പ്രകടമായത്.
488 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 58 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്‌സിഎല്‍ ടെക്, കെയിന്‍ ഇന്ത്യ, കോള്‍ ഇന്ത്യ, ടെക് മഹ്രീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സീമെന്‍സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.