ഓഹരി വിപണി തകര്‍ന്നു വീണു, ടാറ്റയ്ക്കും ടി വി എസിനും നഷ്ടം

Webdunia
ചൊവ്വ, 24 മാര്‍ച്ച് 2015 (17:07 IST)
നേട്ടത്തോടെ തുടങ്ങിയ ഓഹരി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്  നഷ്ടത്തില്‍. സെന്‍സെക്‌സ് സൂചിക 30.30 പോയന്റ് നഷ്ടത്തില്‍ 28161.72ലും നിഫ്റ്റി 7.95 പോയന്റ് നഷ്ടത്തില്‍ 8542.95ലുമാണ് ക്ലോസ് ചെയ്തത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് സൂചിക 56 പോയന്റ് ഉയര്‍ന്ന് 28248ലും നിഫ്റ്റി സൂചിക 13 പോയന്റ് ഉയര്‍ന്ന് 8563ലുമെത്തിയിരുന്നു.

അതിനിടെയാണ് വീണ്ടും നഷ്ടത്തിലേക്ക് വീണത്.  തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. 1111 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1701 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിപിസിഎല്‍, ഗ്ലെന്‍മാര്‍ക്ക്, വോള്‍ട്ടാസ്, ഗെയില്‍, സെസ സ്‌റ്റെര്‍ലൈറ്റ്, ഭേല്‍, സിപ്ല, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, ഹാവെല്‍സ് ഇന്ത്യ, ടിവിഎസ് മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടോറന്റ് ഫാര്‍മ തുടങ്ങിവ നഷ്ടത്തിലുമായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.