ഓഹരി വിപണി നഷ്ടത്തില്‍

Webdunia
തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (12:18 IST)
കനത്ത സമ്മര്‍ദ്ദത്തേ തുടര്‍ന്ന് ഓഹരിവിപണിയില്‍ സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി. പ്രമുഖ കമ്പനികളുണ്ടാകിയ നഷ്ടമാണ് വിപണിയെ സ്വാധീനിച്ചത്. ഇന്‍ഫോസിസ്, ടിസിഎസ്, സെസ സ്‌റ്റെര്‍ലൈറ്റ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവയുടെ ഓഹരികള്‍ വിപണിയെ സമ്മര്‍ദ്ദത്തിലേക്ക് കൊണ്ടെത്തിച്ചത്.

സ്ഥാപകര്‍ ഓഹരി വിറ്റൊഴിയുന്നുഎന്ന വാര്‍ത്ത പുറത്തുവന്നതിനെതുടര്‍ന്ന് ഇന്‍ഫോസിസ് 3.5 ശതമാനം വിലയിടിഞ്ഞു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 60 പോയന്റ് താഴ്ന്ന് 28398.62ലും നിഫ്റ്റി സൂചിക 21 പോയന്റ് താഴ്ന്ന് 8516ലുമെത്തി.

അതേസമയം മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നേരിയ നേട്ടത്തിലാണ്. സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ഐടിസി, ടാറ്റ സ്റ്റീല്‍, ഭേല്‍ തുടങ്ങിയവ നേട്ടത്തിലാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.