ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം

Webdunia
വ്യാഴം, 4 ഡിസം‌ബര്‍ 2014 (10:49 IST)
ഒരിക്കല്‍കൂടി ഓഹരി വിപണി റെക്കോഡ് നേട്ടത്തിലെത്തി. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 282 പോയന്റ് ഉയര്‍ന്ന് 28725ലെത്തി. 44 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി സൂചിക 8582ലാണ് വ്യാപാരം നടക്കുന്നത്. 510 കമ്പനികളുടെ ഓഹരികല്‍ നേട്ടത്തിലും 107 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടിസി, സിപ്ല,ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, ഭേല്‍ തുടങ്ങിയവയാണ് നേട്ടത്തില്‍. ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ തുടങ്ങിയവ നഷ്ടത്തിലാണ്. ആഗോള വിപണിയിലെ നേട്ടമാണ് ഇവിടെയും പ്രതിഫലിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.