ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി

Webdunia
ബുധന്‍, 25 മാര്‍ച്ച് 2015 (10:39 IST)
കഴിഞ്ഞ ദിവസങ്ങളില്‍ എന്നപോലെ ഇന്നും ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് സൂചിക 58 പോയന്റ് ഉയര്‍ന്ന് 28220ലും നിഫ്റ്റി 14 പോയന്റ് ഉയര്‍ന്ന് 8557ലുമാണ് വ്യാപാരം നടക്കുന്നത്.

420 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 102 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. സണ്‍ ഫാര്‍മ, റാന്‍ബാക്‌സി ലാബ്, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, ലൂപിന്‍, കെയിന്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, വിപ്രോ, ഗെയില്‍, കോള്‍ ഇന്ത്യ, റിലയന്‍സ്, എന്‍എംഡിസി, ജിന്‍ഡാല്‍ സ്റ്റീല്‍, പവര്‍ ഗ്രിഡ്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ നഷ്ടത്തിലുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.