കൊവിഡ് ആശങ്കയിൽ തകർന്നടിഞ്ഞ് ഓഹരി വിപണി, സെൻസെക്‌സിന് നഷ്ടമായത് 1240 പോയിന്റ്

Webdunia
തിങ്കള്‍, 5 ഏപ്രില്‍ 2021 (12:16 IST)
രാജ്യത്തെ രണ്ടാം ഘട്ട കൊവിഡ് വ്യാപന ഭീഷണിയിൽ തകർന്നടിഞ്ഞ് ഓഹരി വിപണി, 300ഓളം പോയിന്റ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച വിപണി ആദ്യ മണിക്കൂറുകളിൽ ആയിരത്തിലേറെ പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
 
സെൻസെക്‌സ് 1240 പോയന്റ് താഴ്ന്ന് 48,776ലും നിഫ്റ്റി 348 പോയന്റ് നഷ്ടത്തിൽ 14,518ലുമെത്തി. ഞായറാഴ്ച 1.03 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതും മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നുമുള്ള വാർത്തകളാണ് വിപണിയെ ബാധിച്ചത്.
 
നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചികകൾ മൂന്നുശതമാനത്തിലേറെ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനവും സ്‌മോൾ ക്യാപ് സൂചിക 1.3ശതമാനവും നഷ്ടം രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article