ആഗോളവിപണികളിലെ നഷ്ടം രാജ്യത്തും പ്രതിഫലിച്ചു, സെൻസെക്സിൽ 1000 പോയന്റ് നഷ്ടം, നിഫ്റ്റി വീണ്ടും 16000ത്തിന് താഴെ

Webdunia
വ്യാഴം, 19 മെയ് 2022 (10:11 IST)
ആഗോളവിപണികളിലുണ്ടായ കനത്ത വില്പന സമ്മർദ്ദം രാജ്യത്തെ സൂചികകളിലും ബാധിച്ചതോടെ സെൻസെക്‌സ് 1000 പോയന്റും നിഫ്റ്റി 300 പോയിന്റും ഇടിഞ്ഞു.ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, വിപ്രോ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.
 
എല്ലാ സെക്‌ടറൽ സൂചികകളും നഷ്ടത്തിലാണ്. മെറ്റല്‍, റിയാല്‍റ്റി സൂചികകള്‍ മൂന്നു ശതമാനവും ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ രണ്ടു ശതമാനം വീതവും താഴ്ന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article