പൊള്ളാർഡിന് പകരക്കാരനെ ഒടുവിൽ മുംബൈ കണ്ടെത്തി, അടുത്ത സീസണിൽ കൂടുതൽ കരുത്തോടെ തിരിച്ചെത്തും

ബുധന്‍, 18 മെയ് 2022 (17:19 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ കിരീടവിജയികളാക്കുന്നതിൽ നിർണായകപങ്ക് വഹിച്ച താരമാണ് കിറോൺ പൊള്ളാർഡ്. പല തവണ പരാജയത്തിന്റെ പടുകുഴിയിൽ നിന്നും തന്റെ ഫിനിഷിങ് മികവ് കൊണ്ട് മത്സരങ്ങൾ പൊള്ളാർഡ് വിജയിപ്പിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ നാലുതാരങ്ങളെ നിലനിർത്തേണ്ടി വന്നപ്പോൾ പൊള്ളാർഡിനെ മുംബൈ ചേർത്തുപിടിക്കുകയും ചെയ്‌തു.
 
എന്നാൽ ഐപിഎൽ പതിനഞ്ചാം സീസണിൽ പ്രായം തളർത്തുന്ന പൊള്ളാർഡിനെയാണ് മൈതാനത്ത് കാണാനായത്. മുൻനിര താരങ്ങൾ പരാജയമായതോടെ തുടർച്ചയായ 8 മത്സരങ്ങളിൽ മുംബൈ പരാജയപ്പെടുകയും ചെയ്‌തു. മുംബൈ വിജയ‌വഴിയിലേക്ക് വൈകിയെങ്കിലും തിരിച്ചെത്തിയത് തിലക് വർമ,സൂര്യ കുമാർ യാദവ്,ടിം ഡേവിഡ് എന്നിവരുടെ പ്രകടനമികവിലായിരുന്നു.
 
ഇതിൽ ടിം ഡേവിഡ് വൈകിയെങ്കിലും തങ്ങൾക്ക് ലഭിച്ച ഫിനിഷറാണെനാണ് മുംബൈ ആരാധകർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. ഹാർദ്ദിക് പാണ്ഡ്യയെ/പൊള്ളാർഡിനെ പോലെ അവസാന ഓവറുകളിൽ കത്തികയറാനുള്ള ടിം ഡേവിഡിൽ പൊള്ളാർഡിന് പകരക്കാരനെയാണ് ആരാധകർ കാണുന്നത്.
 
തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന താരത്തെ പകുതിയിലധികം മത്സരങ്ങളില്‍ മുംബൈ പുറത്തിരുത്തിരുത്തിയതാണ് സീസണിലെ മുംബൈയുടെ മോശം പ്രകടനത്തിന് കാരണമെന്നും ആരാധകർ കരുതുന്നു.20*, 44*, 13, 16*, 46 എന്നിങ്ങനെയാണ് അവസാന അഞ്ച് മത്സരത്തിലെ ഡേവിഡിന്റെ സ്കോർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍