ഓഹരി വിപണിയില്‍ ഇടിവ് തുടര്‍ന്നു

Webdunia
വെള്ളി, 5 ജൂണ്‍ 2015 (11:19 IST)
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 45 പോയന്റ് താഴ്ന്ന് 26767ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 8114ലുമെത്തി. 223 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 330 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഐടിസി, വേദാന്ത, എച്ച്‌സിഎല്‍ ടെക്, ബോഷ്, എസിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, ഗെയില്‍, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ഐഡിയ, ലൂപിന്‍, ബിപിസിഎല്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.