ഓഹരി വിപണിയില്‍ നിരാശ

Webdunia
ചൊവ്വ, 2 ജൂണ്‍ 2015 (10:00 IST)
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 112 പോയന്റ് നഷ്ടത്തില്‍ 27736ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തില്‍ 8396ലുമെത്തി. ആര്‍ബിഐയുടെ വായ്പാനയ അവലോകനമാണ് വിപണി ഉറ്റുനോക്കുന്നത്.
 
585 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 593 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭേല്‍, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ടിസിഎസ്, ഒഎന്‍ജിസി, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, എച്ച്ഡിഎഫ്‌സി, ടാറ്റ പവര്‍, എന്‍ടിപിസി തുടങ്ങിയവ നഷ്ടത്തിലുമാണ്.