ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം

Webdunia
ചൊവ്വ, 3 മാര്‍ച്ച് 2015 (10:59 IST)
ബജറ്റ് അവതരണ ദിനം മുതല്‍ കുതിപ്പ് തുടര്‍ന്നിരുന്ന ഓഹരി വിപണിയില്‍ ഇന്ന് സമ്മിശ്ര പ്രതികരണം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 34 പോയന്റ് താഴ്ന്ന് 29425ലും നിഫ്റ്റി സൂചിക 17 പോയന്റ് താഴ്ന്ന് 8939ലുമാണ് വ്യാപാരം ആരംഭിച്ചത്.

492 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 215 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി, ടിസിഎസ്, റിലയന്‍സ്, സിപ്ല തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, എംആന്റ്എം, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.