ആഗോള വിപണിയിലെ നഷ്ടം; സെന്‍സെക്‌സ് ഇടിഞ്ഞു

Webdunia
വെള്ളി, 20 മാര്‍ച്ച് 2015 (10:48 IST)
കഴിഞ്ഞ ദിവസം റെക്കോഡ് മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആഭ്യന്തര വിപണിയില്‍ ഇന്ന് നഷ്‌ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 126 പോയന്റ് താഴ്ന്ന് 28342ലും നിഫ്റ്റി സൂചിക 43 പോയന്റ് താഴ്ന്ന് 8591ലുമെത്തി. ആഗോള വിപണിയിലെ നഷ്ടം ആഭ്യന്തര വിപണിയിലും പ്രതഫലിച്ചതാണ് വ്യാപാരം ആരംഭിച്ചയുടനെ ഇടിവിന് കാരണമായത്.

470 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 576 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. വിപ്രോ, സണ്‍ ഫാര്‍മ, ടാറ്റ പവര്‍, കോള്‍ ഇന്ത്യ, സിപ്ല, ലൂപിന്‍, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവ നേട്ടത്തിലും എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, എംആന്റ്എം, ഗെയില്‍, ഗ്രാസിം തുടങ്ങിയവ നഷ്ടത്തിലുമാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.