റെക്കോഡുകള്‍ ഭേദിച്ച് ഓഹരിവിപണികള്‍

Webdunia
ബുധന്‍, 12 നവം‌ബര്‍ 2014 (11:48 IST)
ഓഹരി വിപണികളില്‍ ദിവസങ്ങളായി തുടരുന്ന കുതിച്ച് ചാട്ടം ഇന്നും തുടരുന്നു. എക്കാലത്തെയും റെക്കോഡുകള്‍ ഭേദിച്ച് ഓഹരി സൂചികകളുടെ പടയോട്ടം തുടരുകയാണ്.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 114 പോയന്റ് ഉയര്‍ന്ന് 28024ലെത്തി. 23 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി സൂചിക 8386ലുമെത്തി. 504 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 141 ഓഹരികള്‍ നഷ്ടത്തിലുമാണ്.

കോള്‍ ഇന്ത്യ, ടാറ്റ പവര്‍, ടാറ്റ സ്റ്റീല്‍, ഭേല്‍, റിലയന്‍സ് തുടങ്ങിയവയാണ് നേട്ടത്തില്‍. അതേസമയം, ഇന്‍ഫോസിസ്, എന്‍ടിപിസി, വിപ്രോ, ടെക് മഹീന്ദ്ര, ഹാവെല്‍സ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയവയാണ് നഷ്ടത്തില്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.