നേട്ടത്തോടെ ഓഹരി വിപണി മുന്നോട്ട്

Webdunia
വ്യാഴം, 30 ഒക്‌ടോബര്‍ 2014 (11:06 IST)
ഓഹരി വിപണികളില്‍ മൂന്നാം ദിനവും മുന്നേറ്റം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 40 പോയന്റ് ഉയര്‍ന്ന് 27138ലും നിഫ്റ്റി സൂചിക 10 പോയന്റ് ഉയര്‍ന്ന് 8100ലുമാണ് വ്യാപാരം ആരംഭിച്ചത്.

581 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 257 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡോ. റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ഗെയില്‍, എച്ച്ഡിഎഫ്‌സി, വിപ്രോ തുടങ്ങിയവയാണ് നേട്ടത്തില്‍.

ഭേല്‍, ടാറ്റ മോട്ടോഴ്‌സ്, സെസ സ്‌റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ, എന്‍ടിപിസി തുടങ്ങിയവയാണ് നഷ്ടത്തില്‍. ആദ്യവ്യാപാരത്തില്‍തന്നെരൂപയുടെ മൂല്യത്തില്‍ 16 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 61.51 ആണ് രൂപയുടെ മൂല്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.