തിങ്കളാഴ്‌ചയിലെന്ന പോലെ ഇന്നും ഓഹരി വിപണിയില്‍ നേരിയ നഷ്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 5 പോയന്റ് താഴ്ന്ന് 27880ലും നിഫ്റ്റി 16 പോയന്റ് ഇടിഞ്ഞ് 8432ലുമെത്തി. 910 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 553 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
സണ്‍ ഫാര്‍മ 11 ശതമാനവും എച്ച്‌സിഎല്‍ ടെക് ഏഴ് ശതമാനവും ഇടിഞ്ഞു. വിപ്രോ, സിപ്ല, മാരുതി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവയും നഷ്ടത്തിലാണ്. ആക്‌സിസ് ബാങ്ക്, എല്‍ആന്റ്ടി, ഐസിഐസിഐ ബാങ്ക്, അള്‍ട്രടെക് സിമെന്റ് തുടങ്ങിയവ നേട്ടത്തിലുമാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.